: കൊല്ലം ജില്ലയിലെ ചിറ്റയത്ത് ജനിച്ച കെ.ജി. ഗോപകുമാർ എന്ന ചിറ്റയം ഗോപകുമാർ എ.ഐ.എസ്.എഫിലൂടെയാണ് പൊതുപ്രവർത്തനരംഗത്തേക്ക് എത്തുന്നത്. 2011-ൽ അടൂർ നിയമസഭാ മണ്ഡലത്തിൽ അങ്കത്തിനിറങ്ങി കന്നി ജയം നേടി. അടൂരിൽനിന്ന്‌ ഹാട്രിക് ജയത്തിന്റെ പകിട്ടോടെയാണ് ഇത്തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ കേരളസർവകലാശാല സെനറ്റ് അംഗമാണ്. സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം, എ.ഐ.ടി.യു.സി. കശുവണ്ടി തൊഴിലാളി യൂണിയൻ കേന്ദ്ര കൗൺസിൽ സെക്രട്ടറി, എ.ഐ.ടി.യു.സി. കർഷക തൊഴിലാളി യൂണിയൻ ദേശീയ കമ്മിറ്റി അംഗം, പട്ടികജാതി കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകളും വഹിക്കുന്നു. പണയം വില്ലേജിൽ ചിറ്റയം കാട്ടുവിള പുത്തൻവീട്ടിൽ ഗോപാലകൃഷ്ണന്റേയും ടി.കെ. ദേവയാനിയുടേയും മകനായി 1965 മേയ് 31-നാണ് ജനനം. അടൂർ കൊന്നമങ്കര ഷാൻ ഗ്രിലയിൽ താമസം. ഭാര്യ: സി. ഷേർലിഭായി (ഹൈക്കോടതി മുൻ കോർട്ട് ഓഫീസർ)വോളൻററി റിട്ടയർമെന്റ്‌ എടുത്തു). മക്കൾ: എസ്.ജി. അമൃത (അടൂർ സെയ്‌ൻറ്‌ സിറിൾസ് കോളേജ് അധ്യാപിക). എസ്.ജി. അനുജ (തിരുവനന്തപുരം ലോ കോളേജ് അവസാന വർഷ വിദ്യാർഥിനി).