കോട്ടയ്ക്കൽ: ആര്യവൈദ്യശാലയുടെ 58-ാമത് വാർഷിക ആയുർവേദ സെമിനാർ ശനിയാഴ്ച വെബിനാറായി നടക്കും. ‘അർബുദം-തെളിവധിഷ്ഠിത സമീപനങ്ങൾ’ എന്നതാണു വിഷയം. ഡോ. പി.കെ. വാരിയരുടെ നൂറാംപിറന്നാൾ ആഘോഷമായ ‘ശതപൂർണിമ’യുടെ ഭാഗമായ വെബിനാർ രാത്രി ഏഴിനു തുടങ്ങും.

അർബുദനിർണയത്തിലും ചികിത്സയിലുമുള്ള നവീനപുരോഗതികൾ കോഴിക്കോട് എം.വി.ആർ. കാൻസർ സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാരിയർ അവതരിപ്പിക്കും. തലച്ചോറിലും സുഷുമ്‌നാനാഡിയിലുമുണ്ടാകുന്ന അർബുദത്തിന്റെ ചികിത്സാനുഭവങ്ങളെപ്പറ്റി ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിട്ട്യൂറ്റ് ഓഫ് ആയുർവേദയിലെ പ്രൊഫസർ ഡോ. വിത്തൽ ഹുഡ്ഡാർ സംസാരിക്കും. ആര്യവൈദ്യശാല ക്ലിനിക്കൽ റിസർച്ച് വിഭാഗം മേധാവി ഡോ. പി.ആർ. രമേഷ് സാന്ത്വനചികിത്സയിലുള്ള ആയുർവേദത്തിന്റെ പ്രാധാന്യം വിവരിക്കും.

ഡോക്ടർമാർക്ക് https://aryavaidyasala.com/eventregistrationform.php എന്ന ലിങ്ക് വഴി രജിസ്റ്റർചെയ്യാം. ആര്യവൈദ്യശാലയുടെ ഫെയ്സ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും തത്സമയം സംപ്രേഷണം ചെയ്യും. ലിങ്ക്: https://www.youtube.com/channel/UCpz4Iv0snwOPKS4Fy7s-Nwg