കണ്ണൂർ: കളക്ടറേറ്റിന് മുന്നിലെ റോഡരികിൽ ദേശീയപതാക അലക്ഷ്യമായ രീതിയിൽ കുത്തിവെച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. സംഭവമറിഞ്ഞയുടൻ പോലീസെത്തി പതാക എടുത്തുമാറ്റി.

ചപ്പുചവറുകളും മറ്റും കൂട്ടിയിട്ട് കത്തിക്കുന്ന മാനസിക ദൗർബല്യമുള്ള ഒരാൾ നിലത്ത് വീണുകിടന്ന ദേശീയപതാക റോഡിന്റെ അരികിലേക്ക് മാറ്റിവെച്ചതാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്തിട്ടില്ല.