ചങ്ങനാശ്ശേരി: സംസ്ഥാന സർക്കാരിന്റെ ഇത്തവണത്തെ ബജറ്റിൽ വിശ്വകർമ്മജരെ അവഗണിച്ചെന്ന് വിശ്വകർമ്മ സർവീസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. വി.എസ്.എസ്. നേതാക്കൾ സർക്കാരിന് നൽകിയ നിവേദനത്തിലെ ആവശ്യങ്ങൾ ഒന്നുപോലും പരിഗണിച്ചില്ലെന്ന് വി.എസ്.എസ്. പ്രസിഡന്റ് ടി.യു.രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി എം.പി.രാധാകൃഷ്ണൻ എന്നിവർ പറഞ്ഞു.