പാലക്കാട്: കോവിഡ് ബാധിതരുടെ എണ്ണം ജില്ലയിൽ ആയിരം കടന്നതോടെ അതിർത്തിയിൽ പരിശോധന കർശനമാക്കാൻ തമിഴ്നാട്, കേരള പോലീസ് അധികൃതർ രംഗത്ത്. അതിർത്തി കടന്നെത്തുന്നവർക്ക് ജാഗ്രതാ പോർട്ടൽ രജിസ്ട്രേഷൻ തിങ്കളാഴ്ചമുതൽ നിർബന്ധമാക്കി കളക്ടർ ഉത്തരവിറക്കി. ചെയ്യാത്തവർക്ക് രജിസ്റ്റർചെയ്തശേഷം പ്രവേശനാനുമതി നൽകും.

അതിർത്തി കടക്കാൻ കോവിഡ് രഹിത പരിശോധനാ സർട്ടിഫിക്കേറ്റോ പോർട്ടൽ രജിസ്ട്രേഷനോ നിർബന്ധമാക്കി അതിർത്തിയിലെ തമിഴ്നാട് പോലീസും രംഗത്തെത്തി. ഫലത്തിൽ കേരള-തമിഴ്നാട് അതിർത്തിയിലെ വാളയാർ അടക്കമുള്ള പ്രവേശനകവാടങ്ങൾ അടച്ചതുപോലെയായി.