കോട്ടയം: കേരളത്തിൽ കോവിഡ് വ്യാപിക്കുന്നതിനാൽ, ഈവർഷത്തെ ബസവജയന്തി ആഘോഷം വീടുകളിൽ നടത്താൻ ഒാൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. അർഹതയുണ്ടായിട്ടും കുരുക്കൾ, ചെട്ടിയാർ, ചെട്ടി വിഭാഗത്തിന് പാലക്കാട്, പാട്ടാമ്പി താലൂക്കുകളിൽ വീരശൈവ ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിൽ സംസ്ഥാന പ്രതിനിധി യോഗം പ്രതിഷേധിച്ചു. പുതിയ സർക്കാരിന്റെ ആദ്യത്തെ നിയമസഭാ സമ്മേളനത്തിൽ, വീരശൈവരിലെ മേൽവിഭാഗത്തിന്റെ സംവരണം പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗോകുൽദാസ് പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി.മുരുകൻ അധ്യക്ഷത വഹിച്ചു. വർക്കിങ്‌ പ്രസിഡന്റ് ആർ.രവി, മധു ഇടപ്പോൺ ആലപ്പുഴ, വിനോദ് കണ്ണങ്കര പത്തനംതിട്ട, പ്രിയ തിരുവനന്തപുരം, രമേഷ് ബാബു കഞ്ചിക്കോട്, കുട്ടൻ കണ്ണാടി, ആർ.രവി, മണികണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു.