പഴയങ്ങാടി: മാട്ടൂലിൽ പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 40-കാരൻ അറസ്റ്റിൽ. മാട്ടൂൽ സെന്ററിലെ റസിൽ (40) ആണ് അറസ്റ്റിലായത്. പീഡനത്തിനിരയായ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയംതോന്നിയ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തുവന്നത്. തുടർന്ന് ചൈൽഡ്‌ലെൻ പ്രവർത്തകരെ അറിയിച്ചു. പഴയങ്ങാടി പോലീസിൽ നൽകിയ പരാതിയിലാണ് പ്രതിയുടെ പേരിൽ പോക്സോ നിയമപ്രകാരം കേസെടുത്തത്.