തിരുവനന്തപുരം: സ്റ്റുഡന്റ് കാഡറ്റ് സംവിധാനം സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പദ്ധതി 165 സ്കൂളുകളിൽകൂടി വ്യാപിപ്പിക്കുന്നതിൻറെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

968 സ്കൂളുകളിൽ സ്റ്റുഡൻറ് പോലീസ് കാഡറ്റ് പദ്ധതി പ്രാവർത്തികമായതായി മുഖ്യമന്ത്രി അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.