പാലാ: യു.ഡി.എഫ്. സെക്രട്ടറിയും കേരള കോൺഗ്രസ് നേതാവുമായ ജോണി നെല്ലൂർ പാലാ ബിഷപ്പ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ചു. വ്യക്തിപരമായുള്ള അടുപ്പത്തിന്റെ പേരിലാണ് സന്ദർശിക്കാനെത്തിയതെന്ന് ജോണി നെല്ലൂർ പറഞ്ഞു. സഭയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു. വിശ്വാസികളോട് പറഞ്ഞ കാര്യങ്ങളുടെ പേരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. മതേതരത്വത്തിന് വളരെ പ്രാധാന്യം നല്കുന്നയാളാണ്‌ മാർ ജോസഫ് കല്ലറങ്ങാട്ടെന്നും ജോണി നെല്ലൂർ പറഞ്ഞു. വിവാദത്തിനിടയാക്കിയ കാര്യങ്ങൾ യു.ഡി.എഫ്. യോഗത്തിൽ ചർച്ച ചെയ്യുമെന്നും ജോണി നെല്ലൂർ പറഞ്ഞു.