തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പാങ്ങപ്പാറ എസ്.ഐ.എം.സി. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടത്തുന്ന ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരെ തൊഴിൽ പരിശീലിപ്പിക്കുന്ന അധ്യാപക പരിശീലന കോഴ്‌സായ ഡിപ്ലോമ ഇൻ വൊക്കേഷണൽ റീഹാബിലിറ്റേഷനിലേക്ക് (ഇന്റലക്ച്വൽ ഡിസെബിലിറ്റി) അപേക്ഷിക്കാം.

50 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം. നിലവിലുള്ള സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനം.

പൂരിപ്പിച്ച അപേക്ഷകൾ സെപ്റ്റംബർ 30നു മുമ്പ് എസ്.ഐ.എം.സി. ഓഫീസിൽ ലഭിക്കണം. അപേക്ഷാ ഫോം ഓഫീസിൽനിന്നു ലഭിക്കും. വിശദവിവരങ്ങൾക്ക്: 0471-2418524, 9383400208. ഇ-മെയിൽ: tvmsimc@gmail.com.