തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ടെൻഡർ ചെയ്യുന്ന പൊതുമരാമത്ത് പ്രവൃത്തികൾക്ക് നിലവിലുള്ള നിരക്കിനുപുറമേ പത്തുശതമാനം വർധന അനുവദിച്ച് ഉത്തരവിട്ടതായി മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു.

പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നിരക്ക് കുറവാണെന്ന കാരണംപറഞ്ഞ് ജോലികൾ ഏറ്റെടുക്കാത്ത അവസ്ഥയുണ്ടായിരുന്നു. ഈ ഉത്തരവോടെ നിരക്ക് കൂടുതൽ ലഭിക്കുമെന്നതിനാൽ ജോലികൾ തടസ്സപ്പെടുന്ന സാഹചര്യം ഇല്ലാതാവുമെന്ന് മന്ത്രി പറഞ്ഞു.