കോട്ടയം: രണ്ട്‌ ഡോസ്‌ വാക്സിൻ എടുത്ത എല്ലാ ഭക്തർക്കും ശബരിമലയിൽ വെർച്വൽ ക്യൂ ഒഴിവാക്കി ദർശനം അനുവദിക്കണമെന്ന്‌ തിരുവനന്തപുരത്തുചേർന്ന അഖില ഭാരത അയ്യപ്പസേവാ സംഘം സംസ്ഥാന എക്സിക്യുട്ടീവ്‌ സർക്കാരിനോടും ദേവസ്വം ബോർഡിനോടും ആവശ്യപ്പെട്ടു. ശബരിമല തീർഥാടനത്തോടനുബന്ധിച്ച്‌ ഒരുവർഷത്തെ കർമപരിപാടികൾക്കും രൂപം നൽകി. സംസ്ഥാനത്തെ ശാഖാ യൂണിയനുകളെ മൂന്നുമേഖലകളായി തിരിച്ച്‌ ‌പ്രവർത്തനം ഏകോപിപ്പിക്കും. സീസണിന്‌ മുന്നോടിയായി അടുത്ത മാസം അയ്യപ്പസേവാ സംഘത്തിന്റെ വിപുലമായ യോഗം കോട്ടയത്ത്‌ ചേരും. അയ്യപ്പസേവാ സംഘത്തിന്റെ സംസ്ഥാന വക്താക്കളായി ജയകുമാർ തിരുനക്കര(കോട്ടയം), ഡോ. എസ്‌.ജയന്തകുമാർ (തിരുവനന്തപുരം) എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ്‌ പി.നരേന്ദ്രൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഇ.കൃഷ്ണൻ നായർ, ട്രഷറർ സുരേഷ്‌ അടിമാലി എന്നിവർ പ്രസംഗിച്ചു.