കൊച്ചി: വയനാട് മുട്ടിൽ മരംമുറിക്കേസിൽ അറസ്റ്റിലായ വയനാട് വാഴവറ്റ സ്വദേശികളും സഹോദരങ്ങളുമായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ തുടങ്ങിയവരുടെ ജാമ്യ ഹർജിയിൽ ഹൈക്കോടതിയിൽ വാദം തുടങ്ങി. സ്വന്തം ഭൂമിയിൽനിന്നാണ് ഈട്ടിത്തടി മുറിച്ചതെന്നതടക്കമുള്ള വാദമാണ് ഹർജിക്കാർ ഉന്നയിക്കുന്നത്. സെപ്റ്റംബർ 22-ന് വാദം തുടരും.