തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ 2021-22 അധ്യയന വർഷത്തെ അഫ്സലുൽ ഉലമ പ്രിലിമിനറി കോഴ്സിന്റെ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. രജിസ്റ്റർ നമ്പർ, ജനനതീയതി, മൊബൈൽ നമ്പർ എന്നിവയൊഴികെ എല്ലാ തിരുത്തലുകൾക്കും 20 വരെ അവസരമുണ്ട്. തിരുത്തുന്ന അപേക്ഷയുടെ പ്രിന്റ്ഔട്ട് സൂക്ഷിക്കണം. ഒന്നാം അലോട്ട്മെന്റ് 23-ന് പ്രസിദ്ധീകരിക്കും. admission.uoc.ac.in