കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കാ സ്ഥാനത്തേക്ക്‌ ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്തായെ തിരഞ്ഞെടുത്ത സഭാ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ തീരുമാനം വെള്ളിയാഴ്ച ചേർന്ന സഭാ മാനേജിങ് കമ്മിറ്റി അംഗീകരിച്ചു.

പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പൊലീത്തായുടെയും സ്ഥാനത്തേക്കാണ് മാർ സേവേറിയോസിനെ സുന്നഹദോസ് തിരഞ്ഞെടുത്തത്. ഒക്‌ടോബർ 14-ന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സുന്നഹദോസ് തീരുമാനം അംഗീകരിച്ചശേഷം വാഴിക്കൽ ചടങ്ങുകൾ നടക്കും. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ്‌കോറസ്, ഡോ. സഖറിയാസ് മാർ അപ്രേം, വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ.ജോൺ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ പ്രസംഗിച്ചു.