തിരുവനന്തപുരം: കനത്തമഴയിൽ കാർഷിക മേഖലയിൽ മൂന്നുദിവസം കൊണ്ടുണ്ടായത് 62.47 കോടിയുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തൽ. വയനാട് ഒഴികെയുള്ള ജില്ലകളിലായി 3600 ഹെക്ടറിൽ കൃഷി നശിച്ചു.

ഓരോ ജില്ലയിലും കൃഷിവകുപ്പ് പ്രത്യേകം കൺട്രോൾ റൂമുകൾ തുറന്നിരുന്നു. വെള്ളക്കെട്ടും ഉരുൾപൊട്ടലുമെല്ലാം ഉണ്ടായ മേഖലകളിൽ അടിയന്തരമായി എത്തി കൃഷിനാശത്തിന്റെ പ്രാഥമിക റിപ്പോർട്ട് ‘എയിംസ്’ എന്ന പോർട്ടലിലൂടെ നൽകണമെന്നായിരുന്നു നിർദേശം.

കൃഷിക്കാർക്ക് അടിയന്തര സഹായമടക്കം വേണ്ടതുണ്ടോയെന്ന് വിലയിരുത്താനും അത് സർക്കാരിന് നൽകാനുമായിരുന്നു ഇത്. 20,357 കർഷകർക്കാണ് കൃഷിനാശമുണ്ടായത്. കോട്ടയത്താണ് കൂടുതൽ- 1115 ഹെക്ടറിൽ 17.97 കോടിയുടെ കൃഷി നശിച്ചു. ആലപ്പുഴയിൽ 652 ഹെക്ടറിൽ 5.61 കോടിയുടെ നാശം.

കൃഷിനാശം മറ്റു ജില്ലകളിൽ

ജില്ല കൃഷിഭൂമി (ഹെക്ടറിൽ) നഷ്ടം (കോടിയിൽ)

തൃശ്ശൂർ 610 10.65

തിരുവനന്തപുരം 298 8.7

പാലക്കാട് 261 3.91

കൊല്ലം 158 3.88

പത്തനംതിട്ട 166 3.7

ഇടുക്കി 54 3.28

എറണാകുളം 169 2.30

മലപ്പുറം 63 1.37

കോഴിക്കോട് 10.40 0.43

കണ്ണൂർ 24.36 0.39

കാസർകോട് 18 0.25