ആലപ്പുഴ: സംസ്ഥാനത്ത് സൂക്ഷ്മ-ഇടത്തരം-ചെറുകിട സംരംഭങ്ങൾ (എം.എസ്.എം.ഇ.) തുടങ്ങാനുള്ള നടപടിക്രമങ്ങളും നിയമങ്ങളും സർക്കാർ ലളിതമാക്കിയിട്ടും അതിനു തയ്യാറാകുന്നവർ കുറയുന്നു. വ്യവസായവകുപ്പിന്റെ അഞ്ചുവർഷത്തെ കണക്കുകൾ ഇതാണു വ്യക്തമാക്കുന്നത്.

പത്തുകോടിരൂപവരെ നിക്ഷേപമുള്ള സംരംഭങ്ങൾ തുടങ്ങാൻ മുൻകൂർ ലൈസൻസ് വേണ്ടെന്നും മൂന്നുവർഷത്തിനുള്ളിൽ (ആറുമാസം കൂടി കിട്ടും) എടുത്താൽ മതിയെന്നതുമടക്കമുള്ള ലളിത നടപടികളാണ് ഇപ്പോഴുള്ളത്. അപേക്ഷ സമർപ്പിക്കാൻ ജില്ലാതലത്തിൽ ഏകജാലക ക്രമീകരണമുണ്ട്.

ഒരു ഓഫീസിലുംപോകാതെ ലൈസൻസെടുക്കാൻ കെ -സ്വിഫ്റ്റ് സംവിധാനം വേറെയും. എന്നിട്ടും ആളുകൾ മടിക്കുകയാണെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. 2017-18 സാമ്പത്തികവർഷം 15,468 സംരംഭങ്ങളാണു തുടങ്ങിയത്. 2018-19 -ൽ 13,826, 2019-20 -ൽ 13,695, 2020-21-ൽ 11,540, 2021 ഓഗസ്റ്റ് വരെ 4,069 എന്നിങ്ങനെ എണ്ണം കുറഞ്ഞുവരുന്നു.

സംരംഭങ്ങളുടെ കണക്ക് (സാമ്പത്തിക വർഷാടിസ്ഥാനത്തിൽ)

ജില്ല 2017-18 2018-19 2019 20 2020-21 2021-22(2021 ഓഗസ്റ്റ് വരെ)

തിരുവനന്തപുരം 1656 1429 1363 729 360

കൊല്ലം 1063 950 814 745 321

പത്തനംതിട്ട 833 711 501 646 162

ആലപ്പുഴ 1315 1055 1179 791 282

കോട്ടയം 913 782 908 544 187

ഇടുക്കി 248 322 366 284 112

എറണാകുളം 1895 1531 1386 1165 410

തൃശ്ശൂർ 1836 1676 1594 1855 419

പാലക്കാട് 1907 1991 1694 1477 369

മലപ്പുറം 1243 1036 1177 1149 411

കോഴിക്കോട് 1200 1195 1162 903 404

വയനാട് 302 244 264 308 120

കണ്ണൂർ 710 681 1036 724 450

കാസർകോട് 347 223 251 220 62

ആകെ 15468 13826 13695 11540 4069