തിരുവനന്തപുരം: ചെന്നൈ ഡിവിഷനിലെ പാളങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 20, 24, 27 ദിവസങ്ങളിലും ഡിസംബർ ഒന്നിനും തിരുവനന്തപുരം-സെക്കന്തരാബാദ് (17229) ശബരി എക്‌സ്‌പ്രസ് മൂന്ന് മണിക്കൂർ വൈകി പകൽ 10-ന് മാത്രമേ പുറപ്പെടുകയുള്ളൂ. ഈ ദിവസങ്ങളിൽ െബംഗളൂരു-കന്യാകുമാരി എക്‌സ്പ്രസ് ബെംഗളൂരുവിൽ നിന്നും ഒരുമണിക്കൂർ വൈകി രാത്രി 9.10-ന് പുറപ്പെടും.