കണ്ണൂർ: ഇന്റർനാഷണൽ ടെന്നിസ് ക്രിക്കറ്റ്‌ ഫെഡറേഷനിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന ടെന്നിസ് ക്രിക്കറ്റ്‌ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. നീലേശ്വരം സ്വദേശി താജുദ്ദീൻ കാട്ടൂർ പ്രസിഡന്റും കണ്ണൂർ മാതമംഗലം സ്വദേശി റഫീഖ് പാണപ്പുഴ ജനറൽ സെക്രട്ടറിയായുമായുള്ള കമ്മിറ്റിയെയാണ് ദേശീയ പ്രസിഡന്റ്‌ ഗൗരവ് ദീക്ഷിത്, സെക്രട്ടറി ജനറൽ വിശാൽ സിങ്‌ എന്നിവർ ചുമതലപ്പെടുത്തിയത്.