തിരുവനന്തപുരം: ലോക്ഡൗൺ നീട്ടിയതിനാൽ 28, 29, 31 തീയതികളിൽ നറുക്കെടുക്കാൻ നിശ്ചയിച്ചിരുന്ന നിർമൽ-226, കാരുണ്യ -501, വിൻവിൻ -618 ഭാഗ്യക്കുറികൾ റദ്ദാക്കി.

14, 23 തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യമിത്ര ബി.എം.-06, ലൈഫ് വിഷു ബമ്പർ ബി.ആർ.-79 ഭാഗ്യക്കുറികളുടെയും 10, 11, 12 തീയതികളിൽ നറുക്കെടുക്കേണ്ടിയിരുന്ന പ്രതിവാര ഭാഗ്യക്കുറികളുടെയും നറുക്കെടുപ്പ് മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.