തിരുവനന്തപുരം: ലോക്ഡൗൺ കാലത്തെ സഹായമായി ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായ തൊഴിലാളികൾക്ക് ആയിരം രൂപവീതം നൽകാൻ ഉത്തരവായതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 20,000 കോടി രൂപയുടെ കോവിഡ് പാക്കേജിന്റെ ഭാഗമായി ബജറ്റിൽ പ്രഖ്യാപിച്ചതാണ് ഈ സഹായം. 210 കോടിരൂപയാണ് ക്ഷേമനിധികൾ വിതരണംചെയ്യുന്നത്. സാമ്പത്തികപ്രയാസമുള്ള ക്ഷേമനിധികൾക്ക് സർക്കാർ സഹായം നൽകും.