കൊച്ചി: കോവിഡ് വാക്സിൻ വിതരണത്തിൽ ജുഡീഷ്യൽ ഓഫീസർമാർ, കോടതി ജീവനക്കാർ, അഭിഭാഷകർ, ഗുമസ്തർ തുടങ്ങിയവർക്ക് മുൻഗണന നൽകണമെന്നാവശ്യപ്പെട്ട് ബെന്നി ആന്റണി പാറേൽ നൽകിയ ഹർജി ഹൈക്കോടതി ജൂൺ 24-ന് പരിഗണിക്കാൻ മാറ്റി. ഇക്കാര്യത്തിൽ ജൂൺ ഏഴിന് സർക്കാർ ഉത്തരവിറക്കിയതായി സർക്കാർ അഭിഭാഷകനും ഹർജിക്കാരനും വിശദീകരിച്ചു. വാക്സിൻവിതരണത്തിൽ മലപ്പുറം ജില്ലയോടു സർക്കാർ വിവേചനം കാണിക്കുന്നെന്ന ഹർജികളും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വെന്റിലേറ്ററുകൾ ഉൾപ്പെടെ മതിയായ സൗകര്യമില്ലെന്നാരോപിച്ച് കെ.പി.എ. മജീദ് എം.എൽ.എ. നൽകിയ ഹർജിയും ജൂൺ 24-ന്‌ പരിഗണിക്കാൻ മാറ്റി.