മലപ്പുറം: പെരിന്തൽമണ്ണയിൽ കടയ്ക്ക് തീയിടുകയും കടയുടമയുടെ യുവതിയായ മകളെ കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരു മകളെ കുത്തിപ്പരിക്കേൽപ്പിക്കുകയുംചെയ്ത സംഭവത്തിൽ പോലീസ് ഗുരുതരമായ അലംഭാവം കാട്ടിയെന്ന് വനിതാക്കമ്മിഷൻ. നേരത്തേ പരാതി ലഭിച്ചിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവുണ്ടായി. പ്രണയാഭ്യർഥന നിരസിക്കുന്നതിന്റെപേരിൽ അടിക്കടി കൊലപാതകം നടക്കുന്നത് പോലീസിന്റെ വീഴ്ചയാണ് കാണിക്കുന്നതെന്നും വനിതാക്കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു.