ശബരിമല: പന്തളം കൊട്ടാരത്തിൽനിന്ന് രാജപ്രതിനിധികൾക്ക് പകരമായി നിയോഗിച്ചവർ സന്നിധാനത്തെത്തി. ഈ മണ്ഡല, മകരവിളക്കുകാലത്തെ അവസാന നെയ്യഭിഷേകം തിങ്കളാഴ്ച നടക്കും. ഇതുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കായാണ് രാജാവ് അയച്ച രണ്ടുപേരെത്തിയത്. കൊട്ടാരത്തിലെ അശുദ്ധികാരണമാണ് ഇത്തവണ രാജപ്രതിനിധികൾ എത്താത്തത്. ഉടവാളേന്താതെയാണ് പകരക്കാരെത്തിയത്.

ശബരിമലയിൽ ഇന്ന്

പുലർച്ചെ 4.00-ന്‌ പള്ളിയുണർത്തൽ

5.00-ന്‌ നട തുറക്കൽ

5.05-ന്‌ അഭിഷേകം

5.20-ന്‌ ഗണപതി ഹോമം

6.00 മുതൽ 11.00 വരെ നെയ്യഭിഷേകം

7.30-ന്‌ ഉഷഃപൂജ

7.45 മുതൽ ഉദയാസ്തമയപൂജ

11.30-ന്‌ 25 കലശാഭിഷേകം

തുടർന്ന് കളഭാഭിഷേകം

12.30-ന്‌ ഉച്ചപ്പൂജ

1.00-ന്‌ നട അടയ്ക്കൽ

5.00-ന്‌ നട തുറക്കൽ

6.30-ന്‌ ദീപാരാധന

6.45-ന്‌ പടിപൂജ

8.00-ന്‌ അത്താഴപൂജ

ശേഷം മണിമണ്ഡപത്തിൽനിന്നുള്ള എഴുന്നള്ളത്ത്

തുടർന്ന് ഹരിവരാസനം പാടി ശ്രീകോവിൽനട അടയ്ക്കും.