കൂത്തുപറമ്പ് : കൂറ്റൻ കഥകളിചിത്രത്തിന്റെ പശ്ചാത്തലത്തിൽ ബസ്‌സ്റ്റാൻഡിൽ കുചേലവൃത്തം കഥകളി അരങ്ങേറി.

നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ബസ്‌സ്റ്റാൻഡ് ചുവരിൽ 24 അടി ഉയരത്തിലും 20 അടി വീതിയിലും ഒരുക്കിയ കഥകളി ചിത്രം നേത്രോന്മീലനത്തോടനുബന്ധിച്ചായിരുന്നു അവതരണം. ഷൈജു കെ. മാലൂരാണ് ചിത്രം വരച്ചത്. പോലീസും നഗരസഭയും മുൻകൈയെടുത്താണ് ചിത്രം ഒരുക്കിയത്. നഗരസഭ ചെയർപേഴ്സൺ വി. സുജാത ഉദ്ഘാടനം ചെയ്തു. ഇൻസ്പെക്ടർ ബിനു മോഹൻ, എസ്.ഐ.മാരായ കെ.ടി. സന്ദീപ്, പി. ബിജു എന്നിവർ സംസാരിച്ചു. ഷൈജു കെ. മാലൂരിനെയും രൂപേഷ് ചിത്രകലയെയും ചടങ്ങിൽ ആദരിച്ചു