തിരുവനന്തപുരം: അനധികൃതമായി കൂളിങ് സ്റ്റിക്കർ പതിച്ച 200 വാഹനങ്ങൾക്കെതിരേ മോട്ടോർവാഹനവകുപ്പ് നടപടിയെടുത്തു. ഞായറാഴ്ച സംസ്ഥാനവ്യാപകമായി പരിശോധന നടന്നു. പിഴയീടാക്കുകയും ചിലർക്ക് നോട്ടീസ് നൽകുകയും ചെയ്തു. കർട്ടനും കൂളിങ് പേപ്പറും നീക്കംചെയ്ത് വാഹനം വീണ്ടും പരിശോധനയ്ക്കു ഹാജരാക്കാൻ നോട്ടീസ് നൽകി.

വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് മോട്ടോർവാഹനവകുപ്പ് അറിയിച്ചു. ഷോറൂമിൽനിന്നു നൽകുന്നതിൽനിന്നു വാഹനത്തിന്റെ ഗ്ലാസിൽ വരുത്തുന്ന മാറ്റങ്ങളെല്ലാം നിയമവിരുദ്ധമാണ്.