കണ്ണൂർ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂർണമെന്റിൽ മുംബൈയ്ക്കെതിരേ സെഞ്ചുറി നേടി വിസ്മയപ്രകടനം കാഴ്ചവെച്ച കേരളതാരം മുഹമ്മദ് അസ്‌ഹറുദ്ദീനെ കണ്ണൂരിലെ ഗോ ഗെറ്റേഴ്സ് ക്രിക്കറ്റ് അക്കാദമി ആദരിക്കും. കേരള ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് അസ്‌ഹറുദ്ദീന്റെ പ്രകടനം മുതൽക്കൂട്ടാവുമെന്ന് ഗോ ഗെറ്റേഴ്സ് വിലയിരുത്തി. നാളെയുടെ താരങ്ങൾക്ക് പ്രചോദനമാകാൻ അസ്‌ഹറുദ്ദീന് ഒരുലക്ഷം രൂപ സമ്മാനമായി നൽകുമെന്ന് ഗോ ഗെറ്റേഴ്സ് ഭാരവാഹികൾ പറഞ്ഞു.