തിരുവനന്തപുരം: കേരള പ്രദേശ് ഗാന്ധിദർശൻ വേദിയെ കെ.പി.സി.സി.യുടെ പോഷകസംഘടനയായി അംഗീകരിച്ചതായി സംഘടനാ കാര്യ ജനറൽ സെക്രട്ടറി അഡ്വ. കെ.പി.അനിൽ കുമാർ അറിയിച്ചു.

തെന്നല ബാലകൃഷ്ണപിള്ളയാണ് രക്ഷാധികാരി. കാലടി സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. എം.സി.ദിലീപ് കുമാർ ചെയർമാനും പ്രൊഫസർ ഡോ. നെടുമ്പന അനിൽ ജനറൽ സെക്രട്ടറിയുമാണ്. സംഘടനയ്ക്ക് പ്രവാസി, വനിതാ, കാർഷിക, ബാലജന, ഐ.ടി. വിഭാഗങ്ങളിലായി അഞ്ച് പോഷകവിഭാഗങ്ങളുണ്ട്.