തിരുവനന്തപുരം: ഐ.എൻ.എൽ. സ്ഥാനാർഥിയായിരുന്ന തന്നെ മാറ്റിയത് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ ആവശ്യപ്പെട്ടതനുസരിച്ചാണെന്ന് പൂന്തുറ സിറാജ്. അതിനാൽ, ഇടതുപക്ഷത്തിനൊപ്പം നിൽക്കാതെ പി.ഡി.പി.യിലേക്കു മടങ്ങുകയാണെന്നും സിറാജ് പറഞ്ഞു.

പി.ഡി.പി.യിൽനിന്നു രാജിവെച്ച് സിറാജ് ഐ.എൻ.എലിൽ ചേർന്നിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ മാണിക്യവിളാകം വാർഡിൽ ഐൻ.എൻ.എൽ. സിറാജിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. മാണിക്യവിളാകത്തുനിന്നടക്കം മുമ്പ് മൂന്നുതവണ സിറാജ് കോർപ്പറേഷൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ, ഇത്തവണ താൻ മത്സരിക്കുന്നതിനെ സി.പി.എം. എതിർത്തുവെന്ന് സിറാജ് പറഞ്ഞു.