തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തും. കണ്ണൂർ, ചീമേനി ജയിലുകളിൽ അന്തേവാസികൾക്ക് കോവിഡ് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

ഒഴിവാക്കാനാകാത്ത സാഹചര്യമാണെങ്കിൽ അന്തേവാസികളുമായി ബന്ധുക്കൾക്ക് കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആശയവിനിമയം നടത്താൻ അനുവദിക്കുമെന്ന് ജയിൽ ഡി.ജി.പി. ഋഷിരാജ്‌സിങ് അറിയിച്ചു.