തിരുവനന്തപുരം: പോലീസ് ക്യാമ്പിൽനിന്ന് 12,061 തിരകളും 25 തോക്കുകളും കാണാതായെന്ന കേസിൽ കോടതി നിരീക്ഷണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട ഹർജി പ്രത്യേക വിജിലൻസ് കോടതി തള്ളി. സി.എ.ജി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക വിജിലൻസ് കോടതിയിൽ ഹർജിയെത്തിയത്.
സി.എ.ജി. റിപ്പോർട്ടിന്റെ നിജസ്ഥിതി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ച ശേഷം മാത്രമേ ക്രിമിനൽ കേസ് രജിസ്റ്റർചെയ്യാൻ പാടുള്ളൂ എന്ന സുപ്രീംകോടതി വിധി ചൂണ്ടിക്കാണിച്ചാണ് വിജിലൻസ് പ്രോസിക്യൂട്ടർ ഉണ്ണികൃഷ്ണൻ എസ്. ചെറുന്നിയൂർ ഹർജിയെ എതിർത്തത്. പ്രോസിക്യൂട്ടറുടെ വാദം അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്.