മലപ്പുറം: ലഹരി നിർമാർജന സമിതി സംസ്ഥാന പ്രസിഡൻറായി കുറുക്കോളി മൊയ്തീൻ എം.എൽ.എ.യെയും ജനറൽ സെക്രട്ടറിയായി ഒ.കെ. കുഞ്ഞിക്കോമുവിനെയും തിരഞ്ഞെടുത്തു. പി.എം.കെ. കാഞ്ഞിയൂരാണ് വർക്കിങ് പ്രസിഡന്റ്.

എം.കെ.എ. ലത്തീഫ് (ട്രഷറർ), ഇമ്പിച്ചി മമ്മുഹാജി, ഉമർ വിളക്കോട്, വി. മധുസൂദനൻ, പരീദ് കരേക്കാട്, അബു ഗുഡലായ്, പി.പി.എ. അസീസ്, രാധാകൃഷ്ണൻ പുവ്വത്തിക്കൽ (വൈസ്‌ പ്രസി.), സി.എം. യൂസഫ്, സൈഫുദ്ദീൻ വലിയകത്ത്, ഷാജു തോപ്പിൽ, ഹുസൈൻ കമ്മന, കാട്ടൂർ ബഷീർ, മജീദ് ഹാജി വടകര, അഷ്‌റഫ് കൊടിയിൽ, ജമാലുദ്ദിൻ കൂടല്ലൂർ (സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. കൗൺസിൽ യോഗം കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. സീനിയർ വൈസ് പ്രസിഡന്റ് ഇമ്പിച്ചി മമ്മുഹാജി അധ്യക്ഷനായി. ഓർഗനൈസിങ് സെക്രട്ടറി സൈഫുദ്ദീൻ വലിയകത്ത്, വി.കെ.എം. ഷാഫി, കെ.കെ. ഹംസകുട്ടി, കെ. മറിയം, പി. സഫിയ, ഷാജിത നൗഷാദ്, സൈദ് കുറഞ്ഞ്, എ. ഷുക്കൂർ ചെമ്പറക്കി, പി.എം.എ. ബക്കർ തുടങ്ങിയവർ പങ്കെടുത്തു.