എരുമേലി: അഖിലകേരള പണ്ഡിതർ മഹാജനസഭ സംസ്ഥാന പ്രസിഡന്റ് വി.എ.ബാലകൃഷ്ണന്റെ നിര്യാണത്തിൽ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ഓൺലൈനായി ചേർന്ന യോഗത്തിൽ എം.സി.രഘു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷിജുകുമാർ എരുമേലി അനുശോചനപ്രമേയം അവതരിപ്പിച്ചു. കെ.യു.മുരളീമോഹൻ, പി.കെ.ബാബു, സി.ജി.ശശിചന്ദ്രൻ, കെ.വി.ബിജു, ടി.ടി.സജി, സാവിത്രി ശിവശങ്കരൻ, എം.ആർ.സജീഷ്‌രാജ്, ടി.എസ്.രാജൻ തുടങ്ങിയവർ പങ്കെടുത്തു.