തിരുവനന്തപുരം: എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല, എഡ്യൂക്കേഷൻ യു.എസ്.എ.യും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്ത്യ എഡ്യൂക്കേഷണൽ ഫൗണ്ടേഷനുമായി ചേർന്ന് അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് ഓൺലൈൻ സെഷൻ നടത്തുന്നു. 19-ന് വൈകീട്ട്‌ മൂന്നിനാണിത്.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്ത്യ എഡ്യൂക്കേഷണൽ ഫൗണ്ടേഷനിൽ എഡ്യൂക്കേഷൻ യു.എസ്.എ.യുടെ ഉപദേഷ്ടാവ് എം.എസ്.ശാന്തിമോഹൻ അമേരിക്കയിലെ അംഗീകൃത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളെക്കുറിച്ചും അപേക്ഷിക്കാനുള്ള മാർഗനിർദേശങ്ങളെക്കുറിച്ചും സംസാരിക്കും.

വൈസ് ചാൻസലർ ഡോ. രാജശ്രീ എം.എസ്. സെഷൻ ഉദ്ഘാടനം ചെയ്യും. ഡീൻ റിസർച്ച്‌ ഡോ. ഷാലിജ് പി.ആർ. ആമുഖപ്രസംഗം നടത്തും. രജിസ്‌ട്രേഷൻ ലിങ്ക്: https://tinyurl.com/ktu-useducation.