തിരുവനന്തപുരം: ഹൗറയിൽനിന്ന് എറണാകുളം ജങ്ഷനിലേക്ക് പ്രതിവാര സൂപ്പർഫാസ്റ്റ് തീവണ്ടിസർവീസ് ആരംഭിക്കു‌ന്നു. 22 മുതൽ ജൂൺ 26 വരെ ശനിയാഴ്ചകളിൽ ഹൗറയിൽനിന്ന് ഉച്ചയ്ക്ക് 2.55-ന് പുറപ്പെടുന്ന വണ്ടി (02877) എറണാകുളത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30-ന് എത്തും.

എറണാകുളത്തുനിന്ന് കോയമ്പത്തൂർവഴി 24 മുതൽ ജൂൺ 28 വരെ തിങ്കളാഴ്ചകളിൽ രാത്രി 11.25-ന് പുറപ്പെടുന്ന വണ്ടി (02878) ബുധനാഴ്ച ഉച്ചയ്ക്ക് 2.05-ന് ഹൗറയിലെത്തും.

തിങ്കളാഴ്ച ഓഖയിൽനിന്ന് പുറപ്പെടേണ്ട ഓഖ-എറണാകുളം സ്പെഷ്യൽ തീവണ്ടി (06337) അഹമ്മദാബാദ് ജങ്ഷനിൽനിന്ന് സർവീസ് ആരംഭിക്കും.