തിരുവനന്തപുരം: മദ്യവിൽപ്പനയ്ക്ക്‌ ബെവ്ക്യൂ ആപ്പ് ഏർപ്പെടുത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് അത് ഒഴിവാക്കിയത്. ബെവ്‌കോ മാനേജിങ് ഡയറക്ടർ ബെവ്ക്യൂ അധികൃതരുമായും തുടർന്ന് എക്സൈസ് മന്ത്രിയുമായും ചർച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെ സർക്കാർതലത്തിൽ ചർച്ചകൾക്കുശേഷമാണ് ആപ്പ് ഒഴിവാക്കിയത്.

മദ്യവിൽപ്പന സംബന്ധിച്ച് എക്സൈസ് വകുപ്പ് പ്രത്യേക ഉത്തരവിറക്കി. ബാർ ഹോട്ടലുകളിലും ബിയർ പാർലറുകളിലും മദ്യവിൽപ്പന പ്രത്യേക കൗണ്ടർ വഴിയായിരിക്കും. നിലവിലെ എം.ആർ.പി. നിരക്കിലാകും വിൽപ്പന. വിൽപ്പനക്കാരും മദ്യം വാങ്ങാൻ എത്തുന്നവരും കോവിഡ് സുരക്ഷാസംവിധാനങ്ങൾ പാലിക്കണം.

അണുവിമുക്തമാക്കണം. സോപ്പ്, വെള്ളം, സാനിട്ടൈസർ എന്നിവ ഒരുക്കണം. ജനത്തിരക്കിന് സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി ആവശ്യമായ പോലീസ് സംരക്ഷണത്തിന് നടപടി സ്വീകരിക്കാൻ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർമാർക്ക് നിർദേശം നൽകി. മദ്യവിൽപ്പനകേന്ദ്രങ്ങൾക്കുസമീപം പോലീസ് പട്രോളിങ് ശക്തമാക്കാൻ പോലീസ് മേധാവിയും നിർദേശം നൽകിയിട്ടുണ്ട്.