ചങ്ങനാശ്ശേരി: ആരാധനാലയങ്ങളിൽ നിയന്ത്രിതമായ രീതിയിൽ വിശ്വാസികൾക്ക് ദർശനാനുമതി നല്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ആവശ്യപ്പെട്ടു.

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളെ നാല് വിഭാഗമായി തിരിച്ചെങ്കിലും ഒരിടത്തും ആരാധനാലയങ്ങൾ തുറക്കാൻ പാടില്ലെന്നാണ് സർക്കാർ നിർദേശം. ഇതിൽ രണ്ട് വിഭാഗത്തിൽ ബിവറേജസ് ഔട്‌ലെറ്റുകൾ തുറക്കാൻവരെ അനുമതിയുണ്ട്. ആരാധനാലയങ്ങൾ തുറക്കുന്നതുസംബന്ധിച്ച് ലോക്‌ഡൗണിന്റെ ആരംഭകാലത്ത് ഇളവുകളുണ്ടായിരുന്നു. സർക്കാർനിലപാട് വിശ്വാസികളുടെ അവകാശത്തെ പൂർണമായും ഹനിക്കുന്നതാണെന്നും ജി.സുകുമാരൻ നായർ പറഞ്ഞു.