തിരുവനന്തപുരം: അനെർട്ട് നടപ്പാക്കുന്ന കാർബൺ ന്യൂട്രൽ ഗവേണൻസ് പദ്ധതിയുടെ രണ്ടാംഘട്ടമായി ഗവ. സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും കൈമാറുന്ന ഇലക്ട്രിക് കാറുകളുടെ ഫ്ളാഗ് ഓഫ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു.

വി.കെ.പ്രശാന്ത് എം.എൽ.എ., ഊർജ സെക്രട്ടറി ഡോ. ബി.അശോക്, അനെർട്ട് സി.ഇ.ഒ. അനീഷ് എസ്.പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

അനെർട്ട് മുഖേന ഗവൺമെന്റ് സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും ഇലക്ട്രിക് വാഹനങ്ങൾ പാട്ടത്തിനു നൽകുന്ന പദ്ധതിയാണിത്.

ആദ്യഘട്ടമായി നൂറിലധികം വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കാൻ അനെർട്ടിനു സാധിച്ചു. കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ ഇ.ഇ.ഇ.എസ്.എല്ലുമായി ചേർന്നാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് സമ്പൂർണമായി ഇലക്ട്രിക് വാഹന നയം ഗവൺമെന്റ് തലത്തിൽ നടപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.