അടിമാലി: കല്ലാർകുട്ടി അണക്കെട്ടിൽ 16 വർഷമായി തകരാറിലായിരുന്ന സ്ലൂയിസ് വാൽവ് നന്നാക്കി. ഡാമിൽ വെള്ളം കുറയുമ്പോൾ അടിത്തട്ടിലെ ചെളിയും മണ്ണും ഒഴുക്കിക്കളയുന്നതിനും സംഭരണശേഷി നിലനിർത്തുന്നതിനുമുള്ളതാണ് സ്ലൂയിസ് വാൽവ്. ഇത് പ്രവർത്തിക്കാത്തതുമൂലം നാളുകളായി ഡാമിൽ ചെളിയും മണ്ണും കെട്ടിക്കിടക്കുകയാണ്.

കെ.എസ്.ഇ.ബി. എക്സിക്യുട്ടീവ് എൻജിനീയർ തോമസ് അലക്സാണ്ടർ, ഡാം സേഫ്റ്റി സബ്‌ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ സുനിത, അസിസ്റ്റന്റ് എൻജിനീയർമാരായ വിനയൻ, സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നന്നാക്കിയത്.