തിരുവനന്തപുരം: ഗസറ്റഡ് ഓഫീസർമാർക്ക് അക്കൗണ്ടന്റ് ജനറലിന്റെ പേ സ്ലിപ്പില്ലാതെ ശമ്പളം നൽകുന്നത് സെപ്റ്റംബർ 30 വരെ നീട്ടി. അക്കൗണ്ടന്റ് ജനറലിന്റെ അഭ്യർഥന കണക്കിലെടുത്താണിത്. പരിഷ്കരിച്ച ശമ്പളത്തിന്റെ പേ സ്ലിപ്പ് എ.ജി.യുടെ ഓഫീസ് അംഗീകരിക്കുന്നത് കോവിഡ് കാരണം വൈകുന്ന സാഹചര്യത്തിലാണിത്. ലാസ്റ്റ് പേസർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ശമ്പളം വാങ്ങാം.