തിരുവനന്തപുരം: മലയോരകർഷകരുടെ കാർഷികോത്‌പന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ഇടുക്കി പീരുമേട്ടിൽ വെയർഹൗസിങ് കോർപ്പറേഷന്റെ അത്യാധുനിക ഗോഡൗൺ സ്ഥാപിക്കും. ഇതിനായി റവന്യൂ വകുപ്പിന്റെ ഒരു ഏക്കറോളംഭൂമി പാട്ടത്തിനുനൽകാൻ മന്ത്രിസഭ തീരുമാനിച്ചു.

ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്താണ് ഗോഡൗൺ സ്ഥാപിക്കാൻ ഭൂമി ആവശ്യപ്പെട്ടുള്ള ഫയൽ മന്ത്രിസഭയ്ക്ക് സമർപ്പിച്ചത്.