തിരുവനന്തപുരം: ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കുമ്പോൾ ആരാധനാലയങ്ങൾമാത്രം അടച്ചിടുന്നത് അംഗീകരിക്കാനാവില്ലെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് എം.എൽ.എ. ഇത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നും തീരുമാനം പുനപ്പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തെഴുതി.

നിയന്ത്രണങ്ങൾ ശക്തമല്ലാത്ത പ്രദേശങ്ങളിലെങ്കിലും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകണമെന്നാണ് കത്തിലെ ആവശ്യം.