കണ്ണൂർ: വടക്കേ മലബാറിലെ വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്ക് ചരക്കുനീക്കത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനായി നോർത്ത് മലബാർ ലോജിസ്റ്റിക് സർവീസസ് ഫോറം (എൻ.എം.എൽ.എസ്.എഫ്.) എന്ന സംഘടന രൂപവത്കരിച്ചു. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലുള്ളവരെ ഉൾപ്പെടുത്തിയാണ് സംഘടന രൂപവത്കരിച്ചത്. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത കാരണം വടക്കേ മലബാറിലെ കയറ്റുമതി മേഖലയിൽ അനുഭവിക്കുന്ന പ്രയാസങ്ങൾ സംഘടനയുടെ ആദ്യ യോഗം ചർച്ച ചെയ്തു.

ഭാരവാഹികൾ: അബ്ദുൽ ഖാദർ പനക്കാട് (ചെയ.), പി.പി. ഫാറൂഖ് (ജന.കൺ.), അബ്ദുൽ റഫീഖ്, എ. വാമനൻ നമ്പൂതിരി, വാസു നമ്പ്യാർ, അജയ് സുഭാഷ്, എ.എച്ച്. ഫിറോസ് (അഡ്ഹോക് കമ്മിറ്റി അംഗങ്ങൾ).