എളേരിത്തട്ട്: എളേരിത്തട്ട് ഇ.കെ.നായനാർ മെമ്മോറിയൽ ഗവ. കോളേജിൽ 2021-2022 അധ്യയനവർഷത്തേക്ക് ജേണലിസം, ഗണിതം, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജൂൺ 18-ന്‌ ഓൺലൈനായി നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഉദ്യോഗാർഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, ഇ മെയിൽ വിലാസം, മൊബൈൽ നമ്പർ, വാട്സാപ്പ് നമ്പർ എന്നിവ 17-ന്‌ വൈകിട്ട്‌ നാലുമണിക്ക് മുമ്പ് eknmgovtcollege@yahoo.com, eknmgce.dce@ kerala.gov.in എന്നീ ഇ മെയിൽ വിലാസത്തിൽ അയക്കണം. ഫോൺ: 0467 2241345, 9847434858.