തിരുവനന്തപുരം: കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ജൂൺ 21 മുതൽ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ നടത്താൻ തീരുമാനിച്ചത് ഉചിതമാണോയെന്ന് വിദ്യാഭ്യാസവകുപ്പ് ആലോചിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.

ലാബിൽ പരീക്ഷണങ്ങൾചെയ്ത് പഠിച്ചിട്ടില്ലാത്ത വിദ്യാർഥികൾ പ്രാക്ടിക്കൽ പരീക്ഷകൾ നേരിടുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ അസ്ഥാനത്തല്ലെന്നു മനസ്സിലാക്കുന്നു. വിദഗ്ധരുമായി ആലോചിച്ച് മറ്റുമാർഗങ്ങൾ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കുനൽകിയ കത്തിൽ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.