തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസബോർഡ് പ്രസിഡന്റായി പി.കെ.പി. അബ്ദുസലാം മുസ്‌ലിയാർ, ജനറൽ സെക്രട്ടറിയായി എം.ടി. അബ്ദുല്ല മുസ്‌ലിയാർ, ട്രഷററായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസബോർഡിന്റെ വാർഷിക ജനറൽബോഡി യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഹജ്ജ് എംബാർക്കേഷൻ പോയിന്റിൽനിന്ന് കോഴിക്കോട്‌ വിമാനത്താവളത്തെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്നും പ്രീമെട്രിക് സ്‌കോളർഷിപ്പിന് വരുമാനസർട്ടിഫിക്കറ്റ് വേണമെന്ന നിർദേശം ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് പി.കെ.പി. അബ്ദുസലാം മുസ്‌ലിയാർ അധ്യക്ഷതവഹിച്ചു. ജനറൽസെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാർ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാർ, പി.പി. ഉമർ മുസ്‌ലിയാർ കൊയ്യോട്, മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ഡോ. എൻ.എ.എം. അബ്ദുൽഖാദിർ, മാനേജർ കെ. മോയിൻകുട്ടി എന്നിവർ പ്രസംഗിച്ചു.

മറ്റു ഭാരവാഹികൾ: മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ (വൈസ് പ്രസി.), ഡോ. എൻ.എ.എം. അബ്ദുൽഖാദർ, പി.പി. ഉമർ മുസ്‌ലിയാർ കൊയ്യോട് (സെക്ര.).