എല്‍.ഡി.എഫി.നെ വഞ്ചിച്ച മാണി സി. കാപ്പനോട് ജനങ്ങള്‍തന്നെ ചോദിക്കും. കാപ്പന്റെ മോഹം നടന്നു. പാലായിലെ ജനങ്ങളെയും അദ്ദേഹത്തെ സഹായിച്ചവരെയും കാണാത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. എല്‍.ഡി.എഫി.നോട് മാത്രമല്ല തന്നെ തിരഞ്ഞെടുത്തവരോടും നാട്ടുകാരോടും കാണിച്ച വഞ്ചനയാണ്. വര്‍ഗീയതയെ എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മിലുള്ള അന്തരം കുറയുകയാണ്. വര്‍ഗീയതയെ എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസ് ശക്തമായ നിലപാട് എടുക്കാറില്ല. സമരസപ്പെട്ടുപോകാനാണ് താത്പര്യം. വോട്ടു നഷ്ടമാകുമോ എന്നാണ് ചിന്ത. ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം നേര്‍ത്ത് നേര്‍ത്തു വരുകയാണ്. പുതുച്ചേരിയില്‍ എം.എല്‍.എമാര്‍ അപ്പുറം പോയി

-പിണറായി വിജയൻ, മുഖ്യമന്ത്രി