തിരുവനന്തപുരം: സാമൂഹികാരോഗ്യകേന്ദ്രങ്ങൾ, താലൂക്ക്, ജില്ലാ ജനറൽ ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ എന്നിവയടക്കം 59 ആശുപത്രികളിലെ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെയും പുതുതായി ആരംഭിക്കുന്ന പദ്ധതികളുടെയും നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ നിർവഹിച്ചു.

തിരുവനന്തപുരം -15, പത്തനംതിട്ട-4, ആലപ്പുഴ- 5, കോട്ടയം- 7, ഇടുക്കി- 11, എറണാകുളം-3, തൃശ്ശൂർ-3, പാലക്കാട്-1, മലപ്പുറം-8, കോഴിക്കോട്-1, കണ്ണൂർ-1 എന്നിങ്ങനെയാണ് ജില്ലകളിൽ ഉദ്ഘാടനം നടന്നത്. അതത് ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള പരിപാടിയിൽ മന്ത്രിമാരും എം.എൽ.എ.മാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.