തൊടുപുഴ: സാമൂഹികനീതി വകുപ്പിലെ സ്പെഷ്യൽ ടീച്ചർ ഒഴിവിൽ പി.എസ്.സി. ആദ്യമായി നടത്തിയ പരീക്ഷയിൽ എം.ഐശ്വര്യ(34) ഒന്നാംറാങ്ക് നേടി. കാലിക്കറ്റ് സർവകലാശാലയിലെ സീനിയർ റിസർച്ച് ഫെലോയാണ്. റിട്ട. എസ്.ഐ. തൊടുപുഴ നടുപറമ്പിൽ വീട്ടിൽ മോഹൻദാസിെന്റയും സുഷമയുടെയും മകളും ആലുവ മാറമ്പള്ളി പാറക്കാട്ടുകുടി പി.കെ.അനിയുടെ ഭാര്യയുമാണ്. എം.ജി. സർവകലാശാലയിൽനിന്ന് എം.എസ്‌സി. ബിഹേവിയറൽ സയൻസിലും എം.എഡിലും (സ്പെഷ്യൽ എഡ്യൂക്കേഷൻ) ഒന്നാംറാങ്ക് നേടിയിട്ടുണ്ട്.