കൊച്ചി: മോഹൻലാലിന്റെ പുതിയ ചിത്രമായ ‘ദൃശ്യം 2’ ഒ.ടി.ടി. റിലീസ് ചെയ്തശേഷം തിയേറ്ററിൽ പ്രദർശിപ്പിക്കേണ്ടെന്ന് ഫിലിം ചേംബർ. കോവിഡ് ലോക്ഡൗണിനുശേഷം തുറന്ന തിയേറ്ററിൽ പ്രദർശിപ്പിക്കാതെ ‘ദൃശ്യം 2’ ഒ.ടി.ടി. റിലീസിനു നൽകിയതിൽ സിനിമാ മേഖലയിലെ പലർക്കും പ്രതിഷേധമുണ്ടായിരുന്നു. ഫിലിം ചേംബറും ഇക്കാര്യത്തിൽ തിയേറ്ററുകൾക്ക് അനുകൂലമായ നിലപാടാണെടുത്തിരുന്നത്.

തിയേറ്റർ തുറക്കുന്നതു വൈകിയ സാഹചര്യത്തിലാണ് സിനിമ ഒ.ടി.ടി. റിലീസിനു ശ്രമിച്ചതെന്നാണ് ‘ദൃശ്യം 2’ അണിയറ പ്രവർത്തകർ പറയുന്നത്. ചിത്രം തിയേറ്ററിൽ പ്രദർശിപ്പിക്കാനും കരാറായിരുന്നില്ല. ഒ.ടി.ടി. റിലീസിനു തിയേറ്ററിൽ പ്രദർശിപ്പിക്കില്ലെന്നു തീരുമാനിക്കാൻ ചേംബറിനു കഴിയില്ലെന്നും ഇക്കാര്യത്തിൽ തിയേറ്റർ ഉടമകളാണു തീരുമാനമെടുക്കേണ്ടതെന്നും സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു.